ചീങ്കണിപ്പുഴയിൽ തടയണ നിർമാണം തുടങ്ങി

കേളകം: ചീങ്കണിപ്പുഴയിൽ താൽക്കാലിക തടയണകളുടെ നിർമാണം തുടങ്ങി. വേനൽക്കാലത്തെ ജലക്ഷാമം തടയാൻ കേളകം പഞ്ചായത്ത് രണ്ടാം വാർഡ് പൂക്കുണ്ടിലാണ്​ തടയണകളുടെ നിർമാണം ആരംഭിച്ചത്​. മുട്ടുമാറ്റി മുതൽ വളയഞ്ചാൽ വരെ 26 തടയണകളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യദിവസം 13 തടയണകളാണ് നിർമിച്ചത്​. പൂക്കുണ്ട് ചീങ്കണിപ്പുഴയിൽ നടന്ന തടയണ നിർമാണ ഉദ്ഘാടനം കേളകം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ടോമി പുളിക്കക്കണ്ടം നിർവഹിച്ചു. വാർഡ് മെംബർ ലീലാമ്മ ജോണി അധ്യക്ഷത വഹിച്ചു. ഓവർസിയർ സി.ആർ. രമ്യ, സി.ഡി.എസ് മെംബർ പുഷ്പ അശോകൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.