സ്കൂട്ടർ വിതരണം

പയ്യന്നൂർ: രാമന്തളി പഞ്ചായത്തിൽ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന അംഗപരിമിതർക്കുള്ള മുച്ചക്ര വാഹന വിതരണം വൈസ് പ്രസിഡൻറ്​ ടി. ഗോവിന്ദന്‍റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി. ഷൈമ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സൻ സുനിത, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സൻ ബിന്ദു നീലകണ്ഠന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അംഗം ഖാദര്‍, മെംബര്‍മാരായ മുസ്തഫ, അബ്ദുൽ അസീസ്, നാരായണി, ശുഐബ എന്നിവര്‍ സംസാരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ. കൃഷ്ണജ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി അശോകന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.