എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

പയ്യന്നൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പയ്യന്നൂർ പൊലീസിന്‍റെ പിടിയിലായി. 100 മില്ലിയുമായി തൃക്കരിപ്പൂർ മെട്ടമ്മലിലെ എൻ. നൂർമുഹമ്മദ് (30), 510 മില്ലിഗ്രാം എം.ഡി.എം.എയുമായി തൃക്കരിപ്പൂർ കരോളത്തെ എസ്.കെ.പി. മുഹമ്മദ് റസ്താൻ (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി വാഹന പരിശാധന നടത്തുമ്പോഴാണ്​ ഇരുവരിൽനിന്നും മയക്കുമരുന്ന്​ പിടികൂടിയത്​. നൂർമുഹമ്മദിനെ കാര തലിച്ചാലം പാലത്തിന് സമീപത്തും മുഹമ്മദ് റസ്താനെ കൊറ്റി മേൽപാലത്തിനടുത്തുമാണ് അറസ്റ്റ് ചെയ്തത്. പെരുമ്പയിൽനിന്ന് എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ രണ്ട് യുവാക്കളും വ്യാഴാഴ്ച പൊലീസ് പിടിയിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.