കഞ്ചാവുമായി ആറുപേർ പിടിയിൽ

വീരാജ്പേട്ട: സിദ്ധാപുരം റോഡിലെ സുങ്കതകട്ടയിൽ കഞ്ചാവ് കൈമാറുകയായിരുന്ന ആറ് യുവാക്കളെ വീരാജ്പേട്ട പൊലീസ് പിടികൂടി. പെരിയാപട്ടണ ആനന്ദ് നഗറിലെ ഷഫീഖ് (23), വീരാജ്പേട്ട സുണ്ണദബീദി ടിം.എം.സി ക്വാർട്ടേഴ്സിലെ സൂര്യ (21), വിജയനഗറിലെ കിരൺ (21), നെഹ്റു നഗറിലെ ജോയ്സൺ (21), അപ്പയ്യസ്വാമി റോഡിലെ ലണ്ടൻ (24), സുങ്കതകട്ടയിലെ ദീക്ഷിത് (23) എന്നിവരാണ് പിടിയിലായവർ. ഇവർ ഉപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.