കൊടിലേരി അണക്കെട്ടിന്റെ നവീകരണം പൂര്‍ത്തിയായി

തളിപ്പറമ്പ്: കാലപ്പഴക്കം കൊണ്ട് ശോച്യാവസ്ഥയിലായ പൂമംഗലം . 2020 -21 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവിലാണ് അണക്കെട്ട് ബലപ്പെടുത്തിയത്. 20 വര്‍ഷംമുമ്പ് ഡ്രിപ്​ ഇറിഗേഷന്റെ ഭാഗമായാണ് കൊടിലേരി വി.സി.ബി കം ബ്രിഡ്ജും പമ്പുഹൗസും സ്ഥാപിച്ചത്. പൂമംഗലത്തെയും സമീപ പ്രദേശങ്ങളിലെയും ജലക്ഷാമത്തിന് പരിഹാരമായി നിര്‍മിച്ച അണക്കെട്ട് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് എല്ലാ വര്‍ഷവും ചെറിയ രീതിയില്‍ അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും കാലപ്പഴക്കംകൊണ്ടുണ്ടായ വിള്ളലിലൂടെ കെട്ടിനിര്‍ത്തിയ വെള്ളം പാഴാകുന്ന അവസ്ഥയായിരുന്നു. വേനല്‍ കനത്ത് ജലക്ഷാമം അനുഭവപ്പെടുന്നതിന് മുമ്പുതന്നെ കെട്ടിനിര്‍ത്തിയ വെള്ളം മുഴുവന്‍ നഷ്ടമാകുന്ന അവസ്ഥയില്‍ വി.സി.ബി കൊണ്ട് പ്രയോജനമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാലപ്പഴക്കം കൊണ്ട് ദ്രവിച്ച അണക്കെട്ടിന്റെ പലകകള്‍ മാറ്റുന്നതിനും കോണ്‍ക്രീറ്റ് കെട്ടുകളിലുണ്ടായ വിള്ളലുകള്‍ അടച്ച് ബലപ്പെടുത്തുന്നതിനുമായി 2020 -21 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചത്. നവീകരണം പൂർത്തിയായ അണക്കെട്ടിന് പുതിയ ഫൈബർ ഷട്ടറുകൾ ഉപയോഗിച്ചാണ് വെള്ളം തടഞ്ഞുനിർത്തുക. കുറുമാത്തൂര്‍ പഞ്ചായത്തിലെ 12ഓളം അണക്കെട്ടുകള്‍ ഇതിനകം നവീകരിച്ചതായി സ്ഥിരം സമിതി അധ്യക്ഷന്‍ പി. ലക്ഷ്മണന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.