ഇ.എസ്.ഐ: ശമ്പളപരിധി ഉയർത്തണം

ഇ.എസ്.ഐ: ശമ്പളപരിധി ഉയർത്തണംവളപട്ടണം: ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളാകുന്നതിനുള്ള ഉയർന്ന ശമ്പളപരിധി 21,000 രൂപയിൽനിന്ന്​ 30,000 രൂപയാക്കി ഉയർത്തണമെന്നും സ്പെഷാലിറ്റി, സൂപ്പർ സ്പെഷാലിറ്റി ചികിത്സ ലഭ്യമാക്കുന്ന എം. പാനൽ ചെയ്ത ആശുപത്രികളുടെ സേവനം ജില്ലയിൽ പുനരാരംഭിക്കണമെന്നും വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ് വർക്കേഴ്​സ് യൂനിയൻ (സി.ഐ.ടി.യു) ജനറൽ ബോഡി ആവശ്യപ്പെട്ടു. കമ്പനിയിലെ തൊഴിലാളികൾക്ക് ന്യായവേതനം നടപ്പാക്കിക്കിട്ടുന്നതിന്​ നടപടി ത്വരിതഗതിയിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ചൊവ്വ സഹകരണ സ്പിന്നിങ്മിൽ ചെയർമാനും മുൻ എം.എൽ.എയുമായ എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് വയക്കാടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി ടി. ജയൻ വാർഷിക റിപ്പോർട്ടും ട്രഷറർ പി. മധു വാർഷിക വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. സി.ഐ.ടി.യു കണ്ണൂർ ഏരിയ പ്രസിഡന്റ് എൽ.വി. മുഹമ്മദ്, സി.ഐ.ടി.യു വളപട്ടണം മേഖല കൺവീനർ കുറ്റിച്ചി മോഹനൻ, യൂനിയൻ വൈസ് പ്രസിഡന്റ് കെ. വനജ, ജോ. സെക്രട്ടറി പി. ധർമൻ, ജൂഡിൻ സൈറസ്, എ. ബീന എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.