മീഡിയവണിന് പിന്തുണ

പാപ്പിനിശ്ശേരി: മീഡിയവണിന് ഏർപ്പെടുത്തിയ വിലക്കിനെതിരെ ജനകീയ കൂട്ടായ്മയുടെ പിന്തുണ. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ രാജ്യത്ത് നടക്കുന്ന കൈയേറ്റങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്ന് ജനകീയ സംഗമം ആഹ്വാനം ചെയ്തു. ഹാജി റോഡിൽ നടന്ന സായാഹ്ന സംഗമത്തിൽ മുസ്​ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് സി.പി. റഷീദ് അധ്യക്ഷത വഹിച്ചു. സീനിയർ ജേണലിസ്റ്റ് ഫോറം ജില്ല കമ്മിറ്റി അംഗം സി.കെ.എ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. പി.പി. മോഹനൻ, പി. ചന്ദ്രൻ, ഇബ്രാഹിം കൂട്ടി, ഷാജി കണ്ണാടിയൻ, പ്രകാശന്‍, പൂക്കുട്ടി കുമാരൻ, അഡ്വ. റൗഫ്, സി.എച്ച്. അബ്ദുൽ സലാം, എം. ഷമീം, ഇ.കെ. സാജിദ് എന്നിവർ സംസാരിച്ചു. ----------------------- മാധ്യമ സ്വാതന്ത്ര്യത്തിനുനേരെ നടക്കുന്ന കൈയേറ്റങ്ങൾക്കെതിരെ പാപ്പിനിശ്ശേരിയിൽ നടന്ന ജനകീയ കൂട്ടായ്മ സി.കെ.എ. ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.