കാട്ടാന തുരത്തൽ യജ്ഞം: മൂന്ന് ആനകളെ കൂടി വനത്തിലേക്ക് തുരത്തി

രണ്ടുദിനംകൊണ്ട് കാടുകയറ്റിയത് 23 ആനകളെ കേളകം: ആറളം വന്യജീവി സങ്കേതത്തില്‍നിന്നെത്തി ഫാമിലും ജനവാസ മേഖലയിലും കൃഷിയിടത്തിലുമായി തമ്പടിച്ച ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കാനുള്ള ശ്രമം തുടരുന്നു. രണ്ടുദിവസത്തെ പരിശ്രമത്തിൽ 23 കാട്ടാനകളെ കോട്ടപ്പാറ വഴി വനത്തിലേക്ക് കടത്തിവിട്ടതായി വനംവകുപ്പ് ദൗത്യസംഘം അറിയിച്ചു. ബുധനാഴ്ച മൂന്ന് ആനകളെയാണ് കാടുകയറ്റിയത്. ഫാമിനകത്ത് തമ്പടിച്ചിരിക്കുന്ന മുഴുവന്‍ ആനകളെയും വനത്തിലേക്ക് തുരത്താനാണ് വനം വകുപ്പിന്റെ തീരുമാനം. കഴിഞ്ഞദിവസം ഫാമിൽ ചെത്തുതൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കാട്ടാനകളെ വനത്തിലേക്ക് കടത്താനുള്ള നടപടികൾ വനംവകുപ്പ് പുനരാരംഭിച്ചത്. ആറളം, കൊട്ടിയൂർ വനപാലകരുടെ നേതൃത്വത്തിൽ റാപിഡ് റസ്പോൺസ് ടീം ഉൾപ്പെടെ 60ഓളം വരുന്ന വനപാലക സംഘമാണ് കാട്ടാന തുരത്തലിനായി രംഗത്തുള്ളത്. ആനകളെ ഫാമിൽനിന്നും പൂർണമായി വനത്തിലേക്ക് കടത്തിവിട്ട് വനാതിർത്തിയിൽ കാവൽ ഏർപ്പെടുത്താനാണ് ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗ തീരുമാനം. Photo: kel forest team ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളെ തുരത്താൻ നിയോഗിക്കപ്പെട്ട കൊട്ടിയൂർ റേഞ്ച്​ ഓഫിസർ സുധീർ നരോത്തിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.