പച്ചക്കറി കൃഷി വിളവെടുത്തു

തലശ്ശേരി: ഗവ. ചിൽഡ്രൻസ് ഹോമിൽ പച്ചക്കറി വിളവെടുത്തു. തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വെണ്ട, തക്കാളി, പച്ചമുളക്, വഴുതിന, കോളിഫ്ലവർ, കാബേജ് തുടങ്ങിയവയാണ് വിളവെടുത്തത്. സംസ്ഥാന കൃഷിവകുപ്പ്, വേങ്ങാട് അഗ്രോ സർവിസ് സൻെറർ തുടങ്ങിയവയുടെ സഹായത്തോടെയാണ് ചിൽഡ്രൻസ് ഹോമിലെ മട്ടുപ്പാവിൽ കൃഷി നടത്തിയത്. തിരിനന രീതിയിൽ നടത്തിയ പച്ചക്കറി കൃഷിയിൽ മികച്ച വിളവെടുപ്പാണ് ലഭിച്ചത്. കുട്ടികളുടെ നേതൃത്വത്തിലാണ് കൃഷി പരിചരിച്ചത്. കൃഷി അസി. ഡയറക്ടർ വിഷ്ണു നായർ അധ്യക്ഷത വഹിച്ചു. പി.പി. കൃഷ്ണൻ, കെ.പി. ഷാനവാസ്, കെ. പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.