കലക്ടർ കരിക്കോട്ടക്കരി കോളനി സന്ദർശിച്ചു

ഇരിട്ടി: അയ്യംകുന്ന്​ ഗ്രാമപഞ്ചായത്തിലെ കരിക്കോട്ടക്കരിയിൽ 30 വർഷമായി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഷെഡിൽ താമസിക്കുന്ന 14 ഓളം കുടുംബങ്ങളെ കലക്ടർ എസ്.​ ചന്ദ്രശേഖർ സന്ദർശിച്ചു. കരിക്കോട്ടക്കരിയിൽ വില്ലേജ് ഓഫിസ് ഉദ്ഘാടനത്തിനെത്തിയ കലക്ടറോട്​, വർഷങ്ങളായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെപ്പറ്റി വാർഡ് മെംബർ സിബി വാഴക്കാല അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം വീടുകളിലെത്തി ദുരിതങ്ങൾ മനസ്സിലാക്കി അപേക്ഷ സ്വീകരിച്ച്,​ വേണ്ട നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, ഡെപ്യൂട്ടി കലക്ടർ പി. ഷാജു, സി.പി.എം ലോക്കൽ സെക്രട്ടറി ബിജു വർഗീസ്, മെംബർ സിബി വാഴക്കാല എന്നിവർ കൂടെയുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.