ഇരുചക്രവാഹനത്തിൽ കാറിടിച്ച് രണ്ടുപേർക്ക്​ പരിക്ക്

ഇരുചക്രവാഹനത്തിൽ കാറിടിച്ച് രണ്ടുപേർക്ക്​ പരിക്ക്പടം : താന്തോടിൽ ഇരുചക്രവാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം /font ഇരിട്ടി: തന്തോടുണ്ടായ അപകടത്തിൽ പാൽചുരം സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ്​ അപകടം. തളിപ്പറമ്പിൽനിന്ന്​ തേനീച്ച വളർത്തൽ യന്ത്രവുമായി വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാർ ഇടിക്കുകയായിരുന്നു. പൈമ്പള്ളിക്കുന്നേൽ ആൽബിൻ (20), വാളോംചാലിൽ അലൻ (19) എന്നിവർക്കാണ് പരിക്കേറ്റത്​. ഇവരെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ പെരുമ്പറമ്പ് സ്വദേശി ജയരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.