മാലിന്യം തള്ളിയ ആളെ നാട്ടുകാർ പിടികൂടി

പാപ്പിനിശ്ശേരി: കഴിഞ്ഞദിവസം രാത്രി കല്യാശ്ശേരി സെൻട്രൽ ചെക്കിക്കുണ്ട് പാലത്തിൻമേൽ മാലിന്യം തള്ളി വേഗത്തിൽ വാഹനം ഓടിച്ചു പോയ ആളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പഞ്ചായത്ത് അംഗവും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയില്‍ മാലിന്യത്തിൽനിന്ന് കിട്ടിയ പഴയ ടെലിഫോണിൽനിന്നാണ് പ്രതിയെ മനസ്സിലാക്കിയത്. കണ്ണപുരം പൊലീസ് സ്ഥലത്തെത്തി പിഴ ഈടാക്കി. വലിച്ചെറിഞ്ഞ മാലിന്യം തിരിച്ചെടുപ്പിച്ച് പ്രതിയെ വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.