ധ്യാൻചന്ദ് അവാർഡ് ജേതാവ് ടി.പി. പത്മനാഭൻ നായർക്ക് ആദരം

കണ്ണപുരം: വോളിബാളിൽ രണ്ടുതവണ ഏഷ്യൻ ഗെയിംസ് മെഡൽ നേടിയ മുൻ ഇന്ത്യൻ നായകനും പരിശീലകനും 2015ലെ ധ്യാൻ ചന്ദ് അവാർഡ് ജേതാവ് കൂടിയായ ടി.പി. പത്മനാഭൻ നായരെ സ്പോർട്സ് ഫോറം കണ്ണൂർ ആദരിച്ചു. ദേശീയ-അന്തർദേശീയ കായിക രംഗങ്ങളിൽ കളിച്ച കളിക്കാരുടെയും റഫറിമാരുടെയും പരിശീലകരുടെയും സംഘടനയുടെയും നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ കണ്ണപുരം ചുണ്ടയിലുള്ള വസതിയിൽ നടന്ന ചടങ്ങിലാണ് ആദരിച്ചത്. സംസ്ഥാന വോളിബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് പി.വി. പവിത്രൻ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ കെ.വി. ധനേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. മനോജ്, വിവിധ കായിക രംഗങ്ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത അന്താരാഷ്ട്ര താരങ്ങളായ പി.വി. സുനിൽ കുമാർ, എം.ടി. അശോകൻ, വിൻസി ജോർജ്, എ.വി. ശിവദാസൻ, എം.എ. നവീൻ, അജിത് പാറക്കണ്ടി, ജില്ല വോളിബാൾ അസോസിയേഷൻ സെക്രട്ടറി പി.പി. കൃഷ്‌ണൻ, വോളിബാൾ കോച്ച് ഇ.കെ. രഞ്ജൻ, ഡി. ദേവരാജ്. അന്താരാഷ്ട്ര വോളിബാൾ റഫറി ടി.വി. അരുണാചലം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.