വനപാലകരെ നാട്ടുകാർ ഉപരോധിച്ചു

കേളകം: ആറളം ഫാമിൽ തെങ്ങുചെത്ത് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ സ്ഥലത്തെത്തിയ . തിങ്കളാഴ്ച രാവിലെയാണ് മട്ടന്നൂർ കൊളപ്പ പാണലാട്ടെ പുതിയപുരയിൽ പി.പി. റിജേഷ് (35) ആറളം ഫാമിലെ ഒന്നാം ബ്ലോക്കിൽ കൊല്ലപ്പെട്ടത്. മൃതദേഹം സംഭവസ്ഥലത്തുനിന്നും മാറ്റാൻ അനുവദിച്ചില്ല. 11 മണിയോടെ റിജേഷിന്റെ ബന്ധുക്കളുടെ ആഭ്യർഥന മാനിച്ചാണ് ഒടുവിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. പ്രദേശത്ത് തടിച്ചുകൂടിക നൂറുകണക്കിന് നാട്ടുകാരും തൊഴിലാളികളും സംഭവസ്ഥലത്തെത്തിയ ഡി.എഫ്.ഒ കാർത്തിക്കിനെയും ആറളം വൈൽഡ് ലൈഫ് വാർഡനെയും തടഞ്ഞുവെച്ചു. ആനപ്രതിരോധ കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രാദേശിക നേതാക്കൾ സംസാരിച്ചിട്ടും പ്രതിഷേധക്കാർ വഴങ്ങിയില്ല. 12 മണിയോടെ എം.എൽ.എമാരായ സണ്ണി ജോസഫ്, കെ.കെ. ശൈലജ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, എ.ഡി.എം കെ.കെ. ദിവാകരൻ എന്നിവർ ഉദ്യോഗസ്​ഥരുമായി നടത്തിയ ചർച്ചക്കുശേഷം ഫാമിനുള്ളിലെ മുഴുവൻ കാട്ടനകളെയും ഉടൻ കാട്ടിലേക്ക് തുരത്താനുള്ള സംവിധാനം ഒരുക്കാമെന്ന ഉറപ്പുനൽകി. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.