കൃത്രിമക്കാൽ നിർമാണ ക്യാമ്പ് തുടങ്ങി

തലശ്ശേരി: ലയൺസ് ഡിസ്ട്രിക്ട് 318 ഇയുടെ സൗജന്യ കൃത്രിമക്കാൽ നിർമാണ വിതരണ ക്യാമ്പ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ യോഹന്നാൻ മറ്റത്തിൽ മുഖ്യാതിഥിയായി. ലയൺസ് അഡീഷനൽ കാബിനറ്റ് സെക്രട്ടറി വി.വി. വേണുനാഥ് അധ്യക്ഷത വഹിച്ചു. ലയൺസ് സെക്കൻഡ് വൈസ് ഗവർണർ ടി.കെ. രജീഷ്, എ.ജെ. മാത്യു, പ്രദീപ് മൂർക്കോത്ത്, രാഗേഷ് കരുണൻ, എ.ടി. ഫിൽഷാദ്, രാജീവ് തണൽ, ശ്രീനിവാസ് പൈ, രാജഗോപാൽ എന്നിവർ സംസാരിച്ചു. 300 പേരാണ് കൃത്യമ കാലിനായി പേരുനൽകിയത്. കാലിന്റെ അളവെടുപ്പും കാൽനിർമാണവും തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.