പച്ചക്കറി വിളവെടുപ്പ്

കടന്നപ്പള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റ് കടന്നപ്പള്ളി പാണപ്പുഴ കൃഷിഭവനുമായി ചേർന്ന് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൃഷി ഓഫിസർ വി.വി. ജിതിൻ നിർവഹിച്ചു. കാബേജ്, കോളിഫ്ലവർ, തക്കാളി, പച്ചമുളക് എന്നിവയാണ് വിളവെടുത്തത്. പി.ടി.എ പ്രസിഡൻറ് മനോജ് കൈപ്രത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.പി. ബീന, ടി.വി. സന്തോഷ് കുമാർ, എ. സുബൈർ, ജി.വിക്ടോറിയ, കെ.വി. വിജേഷ്, എം.സിൽജ, ലതീഷ് പുതിയടത്ത്, ആകാശ് പ്രദീപ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.