പയ്യന്നൂർ: നഗരസഭയും പയ്യന്നൂർ താലൂക്കാശുപത്രിയും പഴയങ്ങാടി താലൂക്കാശുപത്രിയും മുത്തത്തി നഗര പ്രാഥമികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 10 മുതൽ ഒരു മണി വരെയാണ് പരിശോധന. രോഗലക്ഷണമുള്ളവരും ഡോക്ടറുടെ നിർദേശപ്രകാരം വരുന്നവർക്കും മാത്രമായിരിക്കും പരിശോധന. കോവിഡ് മൂന്നാം തരംഗം രൂക്ഷമാകുമ്പോഴും പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും സൗജന്യ കോവിഡ് പരിശോധനയില്ലാത്തതിനാൽ സാധാരണക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ഇത്തരം സൗകര്യമൊരുക്കുന്നതെന്ന് ചെയർപേഴ്സൻ കെ.വി. ലളിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.