കിണറ്റിൽവീണ ആടിനെ രക്ഷപ്പെടുത്തി

കിണറ്റിൽവീണ ആടിനെ രക്ഷപ്പെടുത്തി ഇരിക്കൂർ: വയ്ക്കാൻകോട് പൈസായിൽ താമസിക്കുന്ന ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് മിൻഹാജും മുഹമ്മദ് മിസ്ഹാബും നടത്തുന്ന ഫാമിലെ ആട് കൂട്ടംതെറ്റി കിണറ്റിൽ വീണു. തൊട്ടടുത്ത പറമ്പിൽ മേയ്ക്കാൻ കൊണ്ടുപോയ ആടുകളിൽ ഒന്നിനെ കാണാതായപ്പോൾ നടത്തിയ പരിശോധനയിൽ ആൾമറയില്ലാത്ത കിണറ്റിൽ ആട് വീണതായി കണ്ടെത്തി. ഉടൻ ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും മട്ടന്നൂർ അഗ്നിരക്ഷാസേന അംഗങ്ങളെത്തി ആടിനെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.