വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി

വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന്​ വീണ്ടും സ്വര്‍ണം പിടികൂടി. 44 ലക്ഷം രൂപയുടെ ഒരുകിലോയോളം വരുന്ന സ്വര്‍ണവുമായി യുവതിയാണ് ഇത്തവണ കസ്റ്റംസിന്റെ പിടിയിലായത്. കണ്ണൂര്‍ ടൗണ്‍ സ്വദേശിനി റസീലയില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.കസ്റ്റംസ് അസി. കമീഷണര്‍ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ നന്ദകുമാര്‍, കെ. പ്രകാശന്‍, ജ്യോതി ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.