ഞായറിൽ അടഞ്ഞ്​ കണ്ണൂർ

ഞായറിൽ അടഞ്ഞ്​ കണ്ണൂർകണ്ണൂർ: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ തുടർച്ചയായ രണ്ടാമത്തെ ഞായറാഴ്​ചയും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട്​ പൂർണമായി സഹകരിച്ച്​ കണ്ണൂർ. ലോക്​ഡൗണിന്​ സമാനമായ നിയ​​ന്ത്രണങ്ങളാണ്​ ഇത്തവണയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്​​. കഴിഞ്ഞ ആഴ്​ചത്തെ അപേക്ഷിച്ച്​ റോഡിലിറങ്ങിയ വാഹനങ്ങളുടെയും ആളുകളുടെയും എണ്ണം വളരെ കുറവായിരുന്നു. ചുരുക്കം കടകൾ മാത്രമേ തുറന്നുള്ളൂ. പഴം, പച്ചക്കറി, ഹോട്ടൽ, ബേക്കറി തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നുപ്രവർത്തിക്കാൻ അനുമതിയുണ്ടെങ്കിലും പലതും തുറന്നില്ല​. പൊലീസ്​ നിരീക്ഷണവും പരിശോധനയും ഈ ആഴ്​ചയും തുടർന്നു. കഴിഞ്ഞ ആഴ്​ചത്തെ അപേക്ഷിച്ച്​ സർവിസ്​ നടത്തിയ സ്വകാര്യ, കെ.എസ്​.ആർ.ടി.സി ബസുകളുടെ എണ്ണവും കുറവായിരുന്നു. ചില റൂട്ടുകളിൽ രാവിലെ കെ.എസ്​.ആർ.ടി.സി അടക്കം ചില ബസുകൾ സർവിസ്​ നടത്തിയെങ്കിലും ഉച്ചയോടെ നിർത്തി. നഗരങ്ങളിൽ എത്തിയവർ വഴിയിൽ കുടുങ്ങി. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, ഇരിട്ടി, പേരാവൂർ, പാനൂർ, ശ്രീകണ്​ഠപുരം, തളിപ്പറമ്പ്​ തുടങ്ങളിയ ടൗണുകളിലെല്ലാം പൊലീസ്​ പരിശോധന ശക്തമായിരുന്നു. സത്യവാങ്​മൂലവും രേഖകളും പരിശോധിച്ച ശേഷമാണ്​ യാത്രക്കാരെ പോകാനനുവദിച്ചത്​. അനാവശ്യമായി പുറത്തിറങ്ങിയവരെ തിരിച്ചയച്ചു. കണ്ണൂരിൽ കാൾടെക്​സ്​, പഴയ ബസ്​സ്​റ്റാൻഡ്​​, താവക്കര തുടങ്ങിയിടങ്ങൾ കേന്ദ്രീകരിച്ച്​ കർശന വാഹന പരിശോധനയുണ്ടായി. ഇരിട്ടി, പേരാവൂർ, കേളകം തുടങ്ങിയ മലയോര ടൗണുകളിലും നിയന്ത്രണങ്ങൾ കടുത്തു. അവശ്യ വസ്​തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്​റ്റോറുകളും മാത്രം തുറന്നു. ജില്ലയിൽ ദിവസേനയുള്ള കോവിഡ്​ ​കേസുകൾ 2000 കടന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന നിലപാടിലാണ്​ ആരോഗ്യവകുപ്പ്​. --------------------photo: sandeep---------------------------1976 പേർക്ക് കൂടി കോവിഡ്ജില്ലയിൽ ഞായറാഴ്ച 1976 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1728 പേർ രോഗമുക്തരായി. 3,24,942 പേർക്ക്​ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. 5269 സാമ്പിളുകളാണ്​ ഞായറാഴ്​ച പരിശോധിച്ചത്​. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 25,28,962 ആയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.