ആർ.എസ്.എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് സ്ഫോടനം: നടപടി വേണമെന്ന് സി.പി.എം

ആർ.എസ്.എസ് നേതാവിന്‍റെ വീട്ടിൽ ബോംബ് സ്ഫോടനം: നടപടി വേണമെന്ന് സി.പി.എം പെരിങ്ങോം: കാങ്കോൽ ആലക്കാട് ആർ.എസ്.എസ്​ നേതാവിന്‍റെ വീട്ടിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നതായും സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും സി.പി.എം പെരിങ്ങോം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഫോടനത്തിൽ പരിക്കേറ്റ പ്രവർത്തകനെ പുറമെ നിന്ന്​ എത്തിയ വാഹനത്തിൽ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. നാടിന്റെ സമാധാനം തകർക്കാനും അക്രമം നടത്താനും ആർ.എസ്.എസ് കോപ്പുകൂട്ടുകയാണ്. കൊലപാതകമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നേതാവിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്. സമാധാനപരമായി ജനങ്ങൾ ജീവിക്കുന്ന പ്രദേശത്തെ സംഘർഷഭൂമിയാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ മുന്നോട്ടുവരണം. ബോംബ് നിർമിച്ച് അക്രമം നടത്താൻ തയാറാക്കിയ ഗൂഢപദ്ധതി പുറത്തുകൊണ്ടുവരാൻ പൊലീസ് തയാറാകണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.