ലോ മാസ്റ്റ് ലൈറ്റ് കണ്ണടച്ചതിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

ഇരിട്ടി: പയഞ്ചേരി മുക്കിലെ ലോ മാസ്റ്റ് ലൈറ്റ് കത്താതെ മാസങ്ങളായി പ്രദേശം ഇരുട്ടിലായിട്ടും അറ്റകുറ്റപ്പണി നടത്താത്ത നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് മുസ്​ലിം യൂത്ത് ലീഗ് പയഞ്ചേരി ശാഖ കമ്മിറ്റി മെഴുകുതിരി കത്തിച്ച്​ പ്രതിഷേധിച്ചു. മുനിസിപ്പൽ പ്രസിഡന്റ്‌ ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു. പയഞ്ചേരി ശാഖ പ്രസിഡന്റ്‌ പി.കെ. യുസുഫ് അധ്യക്ഷത വഹിച്ചു. ജാബിർ പാനേരി, എൻ.കെ. ഷറഫുദ്ദീൻ, അന്ത്രു ചാല, ഫിറോസ് മുരിക്കാഞ്ചേരി, അബ്ദുൽറഹ്മാൻ എന്നിവർ സംസാരിച്ചു. കെ. അഷ്‌റഫ്‌, കെ.ടി. സിയാദ്, പി.വി. അൻവർ, മഹ്‌റൂഫ് ചെറുവട്ടി, ടി.പി. വാഹിദ്, ഉനൈസ്, സബീന, റംഷാദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.