പയ്യന്നൂരിൽ നിയന്ത്രണങ്ങൾ ഉറപ്പാക്കും

പയ്യന്നൂർ: നഗരസഭ പരിധിയിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ തീരുമാനം. ചെയർപേഴ്സൻ കെ.വി. ലളിതയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർകമ്മിറ്റി അവലോകന യോഗത്തിലാണ് തീരുമാനം. ബി വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ പൊതുപരിപാടികളിലും മറ്റു ചടങ്ങുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളിലെ ഉത്സവം, ചടങ്ങുകൾ മാത്രമായി നടത്തുന്നതിന് പ്രതിനിധികൾക്ക്​ നിർദേശം നൽകി. വെടിക്കെട്ടും മറ്റു ആഘോഷ പരിപാടികളും ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്തുന്നതിന് യോഗം തീരുമാനിച്ചു. രോഗവ്യാപനം തടയുന്നതിന്​ ജനം സഹകരിക്കണം. ഓൺലൈനായി തെയ്യങ്ങളും ചടങ്ങുകളും കാണുന്നതിന് സൗകര്യമൊരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി ചെയർമാന്മാർ, കൗൺസിലർമാരായ ശോഭ, ഒ.സുമതി, സെക്രട്ടറി എം.കെ. ഗിരീഷ്, തഹസിൽദാർ പ്രതിനിധി, ആരോഗ്യ വകുപ്പ് അധികൃതർ, പയ്യന്നൂർ എസ്.ഐ പി. വിജേഷ്, ക്ഷേത്രം പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.