കാലിത്തീറ്റ വിതരണം

പെരിങ്ങത്തൂർ: പാനൂർ നഗരസഭ 2021-22 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 172 ക്ഷീര കർഷകർക്ക് ചെയ്തു. കരിയാട് കാഞ്ഞിരക്കടവ് പാലത്തിന് സമീപത്ത് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സി.കെ. സജില അധ്യക്ഷത വഹിച്ചു. വിതരണ ഉദ്ഘാടനം പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ.പി. ഹാഷിം, കൗൺസിലർമാരായ എം.ടി.കെ. ബാബു, എ.എം. രാജേഷ് കരിയാട്, അൻവർ കക്കാട്ട്, ശ്രീജ, ശോഭന കുന്നുള്ളതിൽ, കെ.കെ. മിനി, ഡോ. ധനേഷ്, പി.കെ. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. -------------------------------- foto - PGR - Food - കരിയാട് നടന്ന ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണ ഉദ്ഘാടനം വി. നാസർ മാസ്റ്റർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.