ജോസഫ് പാംപ്ലാനിക്ക് സ്വീകരണം നൽകി

കണ്ണൂർ: തലശ്ശേരി അതിരൂപത നിയുക്ത മെത്രാപ്പൊലീത്ത മാർ ജോസഫ് പാംപ്ലാനി, മാർ ജോർജ് ഞെരളക്കാട്ട്​, മാർ ജോർജ് വലിയമറ്റം എന്നിവർക്ക് ബിഷപ്സ്​ ഹൗസിൽ സ്വീകരണം നൽകി. കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല, തലശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോർജ് ഞെരളക്കാട്ട്​, കണ്ണൂർ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്ത്, ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാ. ജോയ്‌ പൈനാടത്ത്, ദീനസേവന സഭ സുപ്പീരിയർ ജനറൽ സി. എമസ്റ്റീന, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ എന്നിവർ സംസാരിച്ചു. മാർ ജോർജ് വലിയമറ്റം സമാപന ആശിർവാദം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.