കില കാമ്പസിനെ പി.ജി കേന്ദ്രമാക്കി ഉയർത്തും -മന്ത്രി

കില കാമ്പസിനെ പി.ജി കേന്ദ്രമാക്കി ഉയർത്തും -മന്ത്രി തളിപ്പറമ്പ്: കരിമ്പത്ത് പ്രവർത്തിക്കുന്ന കില കാമ്പസിനെ ബിരുദാനന്തര ബിരുദ കേന്ദ്രമാക്കി ഉയർത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ലോകം നാലാം വ്യവസായ വിപ്ലവത്തിലേക്ക് കടക്കുമ്പോൾ പുതിയകാലത്തെ വെല്ലുവിളികളും പ്രതിസന്ധികളും കൈകാര്യം ചെയ്യാൻ പ്രാപ്തമായ യുവനേതൃത്വത്തെ വളർത്തിയെടുക്കാൻ കേരളം ഉന്നത വിദ്യാഭ്യാസ മേഖലയെയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കില കാമ്പസിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സോഷ്യൽ എന്റർപ്രണർഷിപ് ആൻഡ് ഡെവലപ്‌മെന്‍റ്​, പബ്ലിക് പോളിസി ആൻഡ് ഡെവലപ്‌മെന്‍റ്, ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് തുടങ്ങിയ മൂന്ന് ബിരുദാനന്തര ബിരുദ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. കോഴ്‌സുകളെക്കുറിച്ചും മാസ്റ്റർ പ്ലാൻ തയാറാക്കേണ്ടതിനെക്കുറിച്ചും നോഡൽ ഓഫിസർമാരെ നിയമിക്കേണ്ടതിനെക്കുറിച്ചും ചർച്ച ചെയ്തു. കില ഡയറക്ടർ ജോയ് ഇളമൺ, കണ്ണൂർ സർവകലാശാല പ്രോ വൈസ് ചാൻസലർ സാബു, കില മുൻ ഡയറക്ടർ ഡോ. പി.പി. ബാലൻ, കില സെന്റർ പ്രിൻസിപ്പൽ പി. സുരേന്ദ്രൻ, ഡോ. വി.പി.പി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.