വീടുകളിൽ വെള്ളമില്ല; പൈപ്പുപൊട്ടി കുടിവെള്ളം റോഡിലേക്ക്​

ശ്രീകണ്ഠപുരം: പത്തുദിവസമായി വീടുകളിൽ വെള്ളമില്ലാതിരിക്കുമ്പോൾ കുറുമാത്തൂർ ചൊറുക്കള ബാങ്ക് റോഡിൽ ജപ്പാൻ കുടിവെള്ള പദ്ധതി പൈപ്പുപൊട്ടി ജലം പാഴാവുന്നു. മാസം ബില്ലടച്ച് വെള്ളം ശേഖരിക്കുന്ന നിരവധി കുടുംബങ്ങൾക്കാണ് ദിവസങ്ങളായി വെള്ളം കിട്ടാതായത്. തളിപ്പറമ്പിലും തിരുവനന്തപുരത്തും വിവരമറിയിച്ചിട്ടും ഉടൻ പരിഹാരമുണ്ടാക്കുമെന്ന്​ പറഞ്ഞെങ്കിലും ഫലമുണ്ടായില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം മുതൽ ചൊറുക്കള -ചാണ്ടിക്കരി റോഡരികിൽ പൈപ്പുപൊട്ടി വെള്ളം പാഴാവുന്നത്. പഞ്ചായത്ത്​ ഓഫിസിന്‍റെ സമീപത്താണ് വെള്ളം ഒഴുകുന്നത്. വീട്ടുകാർക്ക് വെള്ളം കിട്ടാതിരിക്കുമ്പോഴാണ് ഇവിടെ വെള്ളം പാഴാവുന്നത്. പൈപ്പ് പൊട്ടിയ കാര്യം അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.