ബോർഡുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

തലശ്ശേരി: പാർട്ടി പ്രവർത്തന ഫണ്ട്‌ ശേഖരണവുമായി ബന്ധപ്പെട്ട് പൊന്ന്യം സ്രാമ്പി പ്രദേശത്ത് സ്ഥാപിച്ച വെൽഫെയർ പാർട്ടി പ്രചാരണ ബോർഡുകൾ സാമൂഹിക വിരുദ്ധർ വ്യാപകമായി നശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് ബോർഡുകൾ കാണാതായത് ഭാരവാഹികളുടെ ശ്രദ്ധയിൽപെട്ടത്. സംഭവത്തിൽ വെൽഫെയർ പാർട്ടി കതിരൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ആശയത്തെ ആശയംകൊണ്ട് നേരിടുന്നതിനുപകരം ഇത്തരം വില കുറഞ്ഞ പ്രവണതകളെ പൊതുസമൂഹം തിരിച്ചറിയണമെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.