വയോജനങ്ങൾക്ക് കട്ടിൽ

വയോജനങ്ങൾക്ക് കട്ടിൽ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം പ്രസിഡൻറ് കെ. ലത ഉദ്ഘാടനം ചെയ്യുന്നു പാനൂർ: കുന്നോത്തുപറമ്പ് പഞ്ചായത്ത് 2021 -22 വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 63 വയോജനങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്തത്. പ്രസിഡൻറ് കെ. ലത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ എൻ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. മെംബർമാരായ പി.കെ. മുഹമ്മദലി, കെ.സി. ജിയേഷ്, കെ.കെ. സനൂബ്, എൻ. അനിത, ടി. സുജില, കെ. അരവിന്ദാക്ഷൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂര്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.