'വായനാനേരം രക്ഷിതാവിനൊപ്പം' പദ്ധതി തുടങ്ങി

'വായനാനേരം രക്ഷിതാവിനൊപ്പം' പദ്ധതി തുടങ്ങിപാനൂർ: വിദ്യാലയങ്ങൾ വീണ്ടും ഓൺലൈൻ ക്ലാസ്​ ആരംഭിച്ചതോടെ വിദ്യാർഥികളിൽ വായന പരിപോഷിപ്പിക്കാൻ പദ്ധതിയൊരുക്കി പാനൂർ ഉപജില്ല അക്കാദമിക് കൗൺസിൽ.'വായനാനേരം രക്ഷിതാവിനൊപ്പം' പദ്ധതിക്കാണ് രൂപംനൽകിയത്. കോവിഡിനെ തുടർന്ന്പഠനം ഓൺലൈനിലായതോടെ പ്രൈമറി വിദ്യാർഥികളുടെ പഠനനിലവാരം താളം തെറ്റുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പാനൂർ ഉപജില്ല അക്കാദമിക് കൗൺസിൽ വായന പരിപോഷണ പരിപാടിക്ക് രൂപംനൽകിയതെന്ന് ചെയർമാൻ പാനൂർ എ.ഇ.ഒ ബൈജു കേളോത്തും സെക്രട്ടറി സി.കെ. ബിജേഷും പറഞ്ഞു.എല്ലാദിവസവും രാത്രി ഏഴു മുതൽ എട്ടുവരെ ഒരു മണിക്കൂർ നേരം വിദ്യാർഥികൾ രക്ഷിതാവിന് ഒപ്പമിരുന്ന് ഉറക്കെ വായിക്കണം. ഈ സമയത്ത് രക്ഷിതാക്കൾ ടി.വി, മൊബൈൽ ഫോൺ, ഇന്റർനെറ്റ്‌ ബന്ധങ്ങൾ വിച്ഛേദിച്ച് മക്കളെ വായനയിൽ പ്രോത്സാഹിപ്പിക്കണം. ഓൺലൈൻ ഫ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം അക്കാദമിക് കൗൺസിൽ ഭാരവാഹികൾ പിന്നീട് അവലോകനം ചെയ്യും. ആവശ്യമായ വായന സൗകര്യം അധ്യാപകർ ഒരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.