ആറളം ഫാം: രണ്ട് എൽ.പി സ്‌കൂൾ കെട്ടിടം പ്രവൃത്തി അന്തിമഘട്ടത്തിൽ

കേളകം: ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് എൽ.പി സ്‌കൂൾ കെട്ടിടങ്ങളുടെ പ്രവൃത്തി അവസാനഘട്ടത്തിലേക്ക്. പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പത്​, 13 എന്നിവിടങ്ങളിലാണ്​ കെട്ടിടം നിർമിക്കുന്നത്. ബദൽ സ്‌കൂൾ സംവിധാനമായിരുന്നു ഇവിടെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഉണ്ടായിരുന്നത്. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് ആറളം ആദിവാസി പുനരധിവാസ മേഖലയിലെ രണ്ട് ബ്ലോക്കുകളായി രണ്ട് എൽ.പി സ്കൂളുകൾ നിർമിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.