അനധികൃത ബോർഡുകളും കൊടികളും നീക്കണം

മാഹി: ഹൈകോടതി ഉത്തരവ് പ്രകാരം റോഡ് സുരക്ഷ കമീഷണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അഴിയൂരിലെ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച അനധികൃത പരസ്യ ബോർഡുകൾ, വിവിധ പരിപാടികളുടെ ബാനറുകൾ, പോസ്റ്ററുകൾ, കമാനങ്ങൾ, ഹോർഡിങ്ങുകൾ, കൊടികൾ, മറ്റ് പ്രചാരണ വസ്തുക്കൾ എന്നിവ സ്ഥാപിച്ചവർ സ്വന്തം ചെലവിൽ ഉടൻ ഇവ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇങ്ങനെ ചെയ്യാത്തവരുടെ വിവരം കോടതിക്കും സർക്കാറിനും സമർപ്പിക്കും. പ്രചാരണ സാമഗ്രികൾ നിരോധിച്ച പ്ലാസ്റ്റിക് കൊണ്ടുള്ളതാണെങ്കിൽ അതിനെതിരെയും നടപടി സ്വീകരിക്കും. ഫെബ്രുവരി 19നുള്ളിൽ ബോർഡുകൾ നീക്കം ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.