ഇരിട്ടി: മണിക്കടവ് ക്രിസ്ത്യൻ പള്ളിയിലെ പുരോഹിതൻ നടത്തിയ വർഗീയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം. എസ്.വൈ.എസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രകടനം നടത്തി. സത്താർ വളക്കൈ, സിദ്ദീഖ് ഫൈസി വെൺമണൽ, സത്താർ കൂടാളി, ഹമീദ് ദാരിമി, സലാം ഇരിക്കൂർ, സകരിയ അസ്അദി വിളക്കോട്, ഫൈസൽ ദാരിമി തുടങ്ങിയവർ നേതൃത്വം നല്‍കി. തുടർന്ന് നടന്ന പൊതുസമ്മേളനം ഇബ്രാഹിം ബാഖവി പൊന്ന്യം ഉദ്ഘാടനം ചെയ്തു. അഹ്മദ് തേർളായി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുസലാം ഫൈസി കീഴ്പ്പള്ളി, ശുക്കൂർ പുഴക്കര, ഫൈസൽ മൗലവി തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം കലുഷിതമാക്കുന്ന തരത്തിൽ ഉത്തരവാദപ്പെട്ട മതനേതാക്കൾ തുടർച്ചയായി വർഗീയ പരാമർശങ്ങൾ നടത്തുന്നത് അപലപനീയമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ഇരിട്ടി മേഖല നേതാക്കൾ അഭിപ്രായപ്പെട്ടു. സൻെറ് തോമസ് പള്ളി തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ ഫാ. ആൻറണി നടത്തിയ വർഗീയ പരാമർശങ്ങൾക്കെതിരെ ഉളിക്കൽ എസ്.എച്ച്.ഒക്ക് പരാതി നൽകിയതിനുശേഷം പ്രതികരിക്കുകയായിരുന്നു അവർ. പ്രവാചകൻ മുഹമ്മദ് നബിക്ക് ഹിറ ദിവ്യ സന്ദേശങ്ങൾക്കുശേഷം ബുദ്ധിമാന്ദ്യം സംഭവിച്ചെന്ന രീതിയിൽ മോശമായി ചിത്രീകരിച്ചുള്ള പരാമർശം അങ്ങേയറ്റം അപലപനീയവും നിന്ദ്യവുമാണെന്നും പിൻവലിച്ച് മാപ്പുപറയണമെന്നും നേതാക്കൾ പറഞ്ഞു. സകരിയ അസ്അദി വിളക്കോട് അധ്യക്ഷത വഹിച്ചു. അബ്ദുസലാം ഫൈസി കീഴ്പ്പള്ളി, ഫൈസൽ മൗലവി അടക്കാത്തോട്, അഷ്റഫ് തൊട്ടിപ്പാലം, സമീര്‍ മൗലവി കരുമാങ്കയം, അലി ഫൈസി തൊട്ടിപ്പാലം, മുബശ്ശിർ ഉളിക്കൽ, മുഹമ്മദ് റാശിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.