സിൽവർ ലൈൻ: പഴയങ്ങാടി മേഖലയിൽ സാമൂഹികാഘാത പഠനം തുടങ്ങി

പഴയങ്ങാടി: കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പഴയങ്ങാടി മേഖലയിൽ ആരംഭിച്ചു. ഏഴോം പഞ്ചായത്തിലെ 10, 11 വാർഡുകളിലാണ് പഠനം തുടങ്ങിയത്. ഏഴോം പഞ്ചായത്തിലെ എരിപുരം മുതൽ പഴയങ്ങാടി വരെ 600 മീറ്റർ മേഖലയിലാണ് പഠനം. ഏതാണ്ട് 300 മീറ്റർ മേഖലയിലാണ് തിങ്കളാഴ്ച പഠനം നടന്നത്. സ്ഥലത്തെ വീടുകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ചായിരുന്നു സർവേ നടത്തിയത്​. മൂന്ന് വീടുകളും വ്യാപാര സ്ഥാപനങ്ങളുമാണ് തിങ്കളാഴ്ച ആഘാത പഠനവിധേയമാക്കിയത്. പൊലീസ് സംവിധാനത്തോടെയായിരുന്നു സർവേ നടത്തിയത്. സർവേ കോഓഡിനേറ്റർ സാജു ഇട്ടിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിനിടെ പ്രദേശവാസികൾ ആശങ്ക പങ്കുവെച്ചു. ആശങ്ക അകറ്റുന്നതിനുള്ള നടപടിയുടെ ആദ്യഘട്ടമാണ് ആഘാത പഠനമെന്നും ജനങ്ങളിൽ നിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നതെന്നും സർവേ കോഓഡിനേറ്റർ പറഞ്ഞു. ഏഴോം പഞ്ചായത്തിലെ പഠനം പൂർത്തീകരിച്ചാൽ മാടായി പഞ്ചായത്തിൽ ആഘാത പഠനം തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.