വിത്തും വളവും നൽകി

ഇരിട്ടി: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത ലക്ഷ്യമാക്കി പായം പഞ്ചായത്ത് നടപ്പിലാക്കുന്ന സമ്പൂർണ പച്ചക്കറി കൃഷി വ്യാപന പദ്ധതിയിൽ കുടുംബങ്ങൾക്ക് . പായം കൃഷിഭവന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നാലുകിലോ ജൈവവളവും വിത്തുമാണ് നൽകുന്നത്. വള്ളിത്തോട് നടന്ന ചടങ്ങിൽ വിത്തിന്റെയും വളത്തിന്റെയും പഞ്ചായത്തുതല വിതരണോദ്ഘാടനം പ്രസിഡന്റ് പി. രജനി നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി.എൻ. ജെസി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ കെ.ജെ. രേഖ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ രാജൻ, മിനിപ്രസാദ്, അനിൽ എം. കൃഷ്ണ, ബിജു കൊങ്ങാടൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.