ചെറുതോടുകൾ മണ്ണിട്ടുനികത്തുന്നതായി പരാതി

കണ്ണൂർ: പാമ്പൻകണ്ടി മാർത്താണ്ടകുന്നിന്​ സമീപത്തെ ചതുപ്പുനിലത്തിൽപെട്ട ചെറുതോടുകൾ മണ്ണിട്ടു നികത്തുന്നതായി പരാതി. പടന്നതോടിന്‍റെ കൈവഴികളായി വെള്ളം ഒഴുകിപ്പോകുന്ന അഞ്ച്​ ചെറുതോടുകൾ മണ്ണിട്ടുനികത്തി കെട്ടിട നിർമാണത്തിനുള്ള ശ്രമം നടക്കുന്നതായി പരിസരവാസികൾ ജില്ല കലക്ടർക്ക്​ പരാതി നൽകി. സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്ന ചതുപ്പുനിലം നികത്തുന്നതോടെ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം നഷ്ടപ്പെടും. മഴക്കാലത്ത് ഈ പരിസരത്തെ ജനങ്ങളുടെ ദുരിതം വർധിക്കും. ചാലാട് റൈസ്​ മിൽ ഭാഗത്തെ 10 ഏക്കറോളം വയലും ചതുപ്പു നിലവും റിയൽ എസ്റ്റേറ്റ്​ മാഫിയ കൈയടക്കിയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. കണ്ടൽക്കാട് വെട്ടിനശിപ്പിച്ച്​ തോടുകൾ നികത്തുന്നതായും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.