തീപിടിത്തം തടയാൻ കാടുവെട്ടിത്തെളിച്ച് ഫയര്‍ ബെല്‍റ്റ് സ്ഥാപിച്ചു

തളിപ്പറമ്പ്: തീപിടിത്തം തടയാന്‍ ചൊറുക്കള വെള്ളാരംപാറയിലെ പൊലീസ് ഡംപിങ്​ യാര്‍ഡില്‍ കാട് വെട്ടിത്തെളിച്ച് ഫയര്‍ ബെല്‍റ്റ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ഇവിടെയുണ്ടായ തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളിലും തീപിടിത്തമുണ്ടായിരുന്നത് പരിഗണിച്ചാണ് പൊലീസ് അധികൃതർ ഇടപെട്ട് ശുചീകരണം നടത്തിയത്. തളിപ്പറമ്പ് പൊലീസ് സബ്ഡിഡിവിഷനില്‍ കേസില്‍പെടുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡില്‍ രണ്ട് വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് തീപിടിത്തം ഉണ്ടായിരുന്നു. എട്ട് വാഹനങ്ങളാണ് നശിച്ചത്. വേനല്‍ക്കാലത്ത് സ്ഥിരമായി തീപിടിത്തമുണ്ടാകുന്ന മേഖലയാണിത്. കഴിഞ്ഞ ദിവസവും ഇവിടെ തീപിടിത്തമുണ്ടായി നാല് വാഹനങ്ങള്‍ പൂര്‍ണമായും നിരവധി വാഹനങ്ങള്‍ ഭാഗികമായും നശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫയര്‍ ബെല്‍റ്റ് സ്ഥാപിച്ചത്. പല വാഹനങ്ങളും കാടുകയറി മൂടിയ നിലയിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.