സീഹോക്ക്, കോസ്മോസ് ക്രിക്കറ്റ് ക്ലബുകൾക്ക് ജയം

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് മത്സരത്തിൽ ധർമടം സീഹോക്ക് ക്രിക്കറ്റ് ക്ലബ് ഒമ്പത് വിക്കറ്റിന് തലശ്ശേരി മലബാർ അത്​ലറ്റിക്​ ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മലബാർ അത്​ലറ്റിക് ക്ലബ് 18.5 ഓവറിൽ 82 റൺസിന് ഓൾ ഔട്ടായി. മറുപടിയായി സീഹോക്ക് ക്രിക്കറ്റ് ക്ലബ് 9.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തി സീഹോക്ക് ക്രിക്കറ്റ് ക്ലബ് താരം വി. മുനാസ് മാൻ ഓഫ് ദി മാച്ചായി. രണ്ടാം മത്സരത്തിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് ഒമ്പത് വിക്കറ്റിന് കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത അപ്പാച്ചി ക്രിക്കറ്റ് ക്ലബ് 19.2 ഓവറിൽ 89 റൺസിന് ഓൾ ഔട്ടായി. മറുപടിയായി കോസ്മോസ് ക്രിക്കറ്റ് ക്ലബ് 14.2 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. നാല് വിക്കറ്റ് വീഴ്ത്തി കോസ്മോസ് ക്രിക്കറ്റ് ക്ലബ് താരം ജംഷീദ് മാൻ ഓഫ് ദി മാച്ചായി. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ തലശ്ശേരി മാസോ മുഴപ്പിലങ്ങാട് വി.പി.ആർ ക്ലബിനെയും ധർമടം സീഹോക്ക് ക്രിക്കറ്റ് ക്ലബ് കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബിനെയും നേരിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.