പരാതി പരിഹാര അദാലത്ത്

കണ്ണൂർ: റീജനൽ പ്രോവിഡന്‍റ്​ ഫണ്ട് കമീഷണർ ഫെബ്രുവരി 10ന് രാവിലെ 10.30 മുതൽ ഉച്ച 12വരെ 'നിധി താങ്കൾക്കരികെ' എന്ന പേരിൽ ഗുണഭോക്താക്കൾക്കായി ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്രഭരണ പ്രദേശത്തെയും ഇ.പി.എഫ് അംഗങ്ങൾ, പെൻഷൻകാർ, അടുത്തുതന്നെ പെൻഷനാകുന്ന അംഗങ്ങൾ, തൊഴിലാളി സംഘടന പ്രതിനിധികൾ, സ്ഥാപന ഉടമകൾ, പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം. പി.എഫ് അക്കൗണ്ട് നമ്പർ/പി.പി.ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള പരാതികൾ ജനുവരി 31നകം അയച്ചാൽ പരാതികളിൽ ഫെബ്രുവരി 10നുതന്നെ തീർപ്പുകൽപിക്കാൻ സാധിക്കുമെന്ന് കമീഷണർ അറിയിച്ചു. ---------- മാർഷ്യൽ ആർട്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ് കണ്ണൂർ: സ്റ്റേറ്റ് റിസോഴ്‌സ് സൻെററി​ൻന്‍റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്യൂണിറ്റി കോളജ് നടത്തുന്ന മാർഷ്യൽ ആർട്‌സ് ആറുമാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് പാസായവർക്ക് ജനുവരി 31വരെ അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. -------------- ഗതാഗതം നിരോധിച്ചു കണ്ണൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അമ്പായത്തോട്-പാൽചുരം റോഡുവഴിയുള്ള വാഹനഗതാഗതം ജനുവരി 26 മുതൽ ഫെബ്രുവരി അഞ്ചുവരെ നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ നിടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.