സൗരോർജ വിളക്ക് സ്ഥാപിച്ചു

പഴയങ്ങാടി: മാട്ടൂൽ തങ്ങൾ പള്ളി ശാഖ മുസ്​ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കടവിന് സമീപം മത്സ്യത്തൊഴിലാളികളുടെ പ്രയോജനാർഥം സൗരോർജ വിളക്ക് സ്ഥാപിച്ചു. മാട്ടൂൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം നബീൽ അബൂബക്കർ സ്വിച്ച് ഓൺ നിർവഹിച്ചു. ശാഖ യൂത്ത് ലീഗ് പ്രസിഡന്‍റ്​ എം.പി. നദീർ, ട്രഷറർ ടി.ടി. അഹദ്, ഇ.കെ.വി. ഷഫീഖ്, വി.സി. മുഹമ്മദ്‌ അലി, എസ്. അഷറഫ്, അഹമ്മദ് മൻഹ, വി.സി. ജഫീർ, ജുനൈദ്, എം.പി. ജസാർ, ടി.കെ. സിനാൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.