തദ്ദേശ സ്ഥാപനങ്ങളുടെ ഉപപദ്ധതിക്ക് അംഗീകാരം

കണ്ണൂർ: ജില്ല ആസൂത്രണ സമിതി യോഗം അഞ്ച്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022 -23 വർഷത്തെ 15ാം ധനകാര്യ കമീഷൻ ഗ്രാൻറ്​ ഉപപദ്ധതിക്ക് അംഗീകാരം നൽകി. ജില്ല പഞ്ചായത്ത്, കുഞ്ഞിമംഗലം, ചെറുപുഴ, പെരളശ്ശേരി, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ ഉപപദ്ധതിക്കാണ് അംഗീകാരം. 15ാം ധനകാര്യ കമീഷൻ ഗ്രാൻറ്​​ ഉപപദ്ധതിക്ക് അംഗീകാരം നേടുന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ല പഞ്ചായത്താണ് കണ്ണൂർ. കൂടാതെ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്, കുഞ്ഞിമംഗലം, ചെറുപുഴ, കരിവെള്ളൂർ -പെരളം, മയ്യിൽ, പയ്യാവൂർ, കടന്നപ്പള്ളി-പാണപ്പുഴ, കുറ്റിയാട്ടൂർ, പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തുകൾ എന്നീ 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാർഷിക പദ്ധതി ഭേദഗതികൾക്കും ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.