സ്വപ്നവീട് താക്കോൽദാനം

സ്വപ്നവീട് താക്കോൽദാനം-കെ.സി.വൈ.എം -എസ്.എം.വൈ.എം ചെമ്പേരി ഫൊറോന നിർമിച്ചുനൽകിയ വീട്ശ്രീകണ്ഠപുരം: ആർച് ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്‍റെ പൗരോഹിത്യ സുവർണ ജൂബിലി സ്മരണാർഥം കെ.സി.വൈ.എം -എസ്.എം.വൈ.എം ചെമ്പേരി ഫൊറോന നിർമിച്ച 'സ്വപ്നവീട്' കൈമാറി. പൂപ്പറമ്പ് ഇടവകയിലെ കുടുംബത്തിനാണ് വീട് നൽകിയത്‌. ആർച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് വെഞ്ചരിക്കുകയും കുടുംബത്തിന് താക്കോൽ കൈമാറുകയും ചെയ്തു. ചെമ്പേരി ഫൊറോന വികാരി ഫാ. ജോർജ് കാഞ്ഞിരക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. കെ.സി.വൈ.എം ചെമ്പേരി ഫൊറോന പ്രസിഡന്‍റ്​ ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. മാർ ജോർജ് ഞരളക്കാട്ടിന് 16 ഫൊറോനകളും സമ്മാനങ്ങൾ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.