തിരുനാൾ തുടങ്ങി

ശ്രീകണ്ഠപുരം: നെല്ലിക്കുറ്റി സെന്‍റ്​ അഗസ്റ്റിൻസ് ദേവാലയ തിരുനാൾ ആഘോഷം തുടങ്ങി. വികാരി ഫാ. മാത്യു ഓലിയ്ക്കൽ കൊടിയേറ്റി. ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവക്ക് ഫാ. റോയി വടകര കാർമികത്വം വഹിച്ചു. 29വരെ എല്ലാ ദിവസവും വൈകീട്ട് നാലിന് ജപമാല, വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും. 30ന് രാവിലെ 10ന് ഫാ. ചാക്കോ കുടിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷ തിരുനാൾ കുർബാന, ലദീഞ്ഞ് എന്നിവ നടക്കും. പൈസക്കരി ദേവമാത ഫൊറോന ദേവാലയ തിരുനാളാഘോഷങ്ങൾക്ക് വികാരി ഫാ. സെബാസ്റ്റ്യൻ പാലാക്കുഴി കൊടിയേറ്റി. 31ന് വൈകീട്ട് 4.30ന് ഫാ. ജോസ് വെട്ടിയ്ക്കൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.