കശുമാവിൻ തോട്ടത്തിൽ തീപിടിത്തം

കശുമാവിൻ തോട്ടത്തിൽ തീപിടിത്തംപടം : തീപിടിത്തത്തിൽ കത്തിനശിച്ച നാരായണിത്തട്ടിലെ കശുമാവിൻ തോട്ടംഇരിട്ടി: കോളിക്കടവ് നാരായണിത്തട്ടിൽ തീപിടിത്തം. രണ്ടേക്കറോളം സ്ഥലത്തെ കശുമാവ്​ കത്തിനശിച്ചു. നാട്ടുകാരും അഗ്​നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ഞായറാഴ്ച മൂന്നോടെയായിരുന്നു സംഭവം. അങ്ങാടിക്കടവ് സ്വദേശി ജെയിംസിന്‍റെ കശുമാവിൻതോട്ടത്തിലാണ് തീപിടിച്ചത്. തീ കണ്ടയുടൻ നാട്ടുകാർ തീ അണക്കാൻ ശ്രമംനടത്തി. പിന്നീട് ഇരിട്ടിയിൽനിന്നുള്ള അഗ്​നിരക്ഷാസേന സ്ഥലത്തെത്തി തീ പൂർണമായി അണക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.