ഒറ്റനമ്പർ ലോട്ടറി: ഒരാൾ പിടിയിൽ

എടക്കാട്: സർക്കാർ ലോട്ടറിക്ക് സമാന്തരമായി ഒറ്റനമ്പർ ലോട്ടറി വിൽപന നടത്തിവരുകയായിരുന്നയാൾ പിടിയിൽ. ചെമ്പിലോട് സ്വദേശി രമേശനാണ്​ (60) പിടിയിലായത്. എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. തോട്ടടക്കടുത്ത് കേരള ലോട്ടറി നടന്നുവിൽക്കുന്ന സബ്​ ഏജൻറായ ഇയാൾ ഇതിനിടയിലാണ് ആസൂത്രിതമായി ഒറ്റനമ്പർ എഴുത്ത് ലോട്ടറി ശീട്ടും കൈമാറുന്നത്. ഇത് വാങ്ങാൻ പറ്റുകാരായി ഒട്ടേറെപേർ വിവിധ സ്ഥലങ്ങളിൽ പതിവായി കാത്തിരിക്കാറുണ്ടെന്ന്​ എടക്കാട് പൊലീസ് പറഞ്ഞു. പിടിയിലാവുമ്പോൾ ഇയാളുടെ കൈവശം 15,450 രൂപയുണ്ടായിരുന്നു. പ്രതിയെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. എടക്കാട് ഇൻ​സ്​​പെക്ടർ എം. അനിലിന്‍റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തിനൊപ്പം എ.എസ്.ഐ മഹേഷ്, സി.പി.ഒമാരായ റിനോജ്, സനൂപ്, സി.പി.ഒ അജേഷ് രാജ് എന്നിവരുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.