തകർച്ചയുടെ പാതയിൽ ആറളം ഫാം

തകർച്ചയുടെ പാതയിൽ ആറളം ഫാം Photo: kel kattana ആറളം ഫാം ആറാം ബ്ലോക്കിലെ കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടാനക്കൂട്ടം(അസീസ് കേളകം )––––––––––––––––––––––––––––––––––––––––യ കാർഷിക ഫാമായ ആറം ഫാം വന്യമൃഗങ്ങളുടെ വിളയാട്ടത്തിൽ തകർച്ചയുടെ പാതയിലായി. കാട്ടാനകൾ ഉൾപ്പെടുന്ന വന്യമൃഗങ്ങളിൽനിന്ന് ഫാമിനെ കരകയറ്റാൻ നൂതനാശയങ്ങളുമായി ഫാം എം.ഡി ബിമൽഘോഷിന്‍റെ നേതൃത്വത്തിൽ ജീവനക്കാർ പരിശ്രമിക്കുമ്പോഴും കാട്ടാനക്കൂട്ടം ഓരോ പ്രദേശവും തരിശ്ശാക്കുകയാണ്. വിളകൾ വന്യമൃഗങ്ങൾ വിളവെടുക്കുന്ന കാഴ്ചയാണ് മലയോരത്ത്.കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ 10ഓളം മനുഷ്യജീവനുകൾ നഷ്ടമായി. നിരവധിയാളുകൾക്ക് ഗുരുതര പരിക്കേറ്റു. കാട്ടാന ആക്രമണത്തിൽനിന്ന് ഫാമിനെ രക്ഷിക്കാൻ നടപ്പാക്കിയ പല പദ്ധതികളും ഇനിയും ഫലംകണ്ടിട്ടില്ല. കാടിനുള്ളിലേക്ക് കാട്ടാനയെ ഓടിക്കുന്ന പ്രവൃത്തി തുടർച്ചയായി നടക്കുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽതന്നെ ഇവ തിരികെ എത്തുന്നതും പതിവായി.ഫാമിന്റെ അതിർത്തിയിൽ താമസിക്കുന്ന കർഷകർ ചെറിയ മുതൽമുടക്കിൽ നടപ്പാക്കിയ സൗരോർജ തൂക്കുവേലി ഫലംകണ്ടതോടെ വിവിധ പഞ്ചായത്തുകളിലെ കർഷകരും ഈ ദൗത്യം ഏറ്റെടുത്തുകഴിഞ്ഞു. ചെലവ് കുറഞ്ഞ പദ്ധതിയായതിനാൽ സർക്കാറിന് ഇത്തരം തൂക്കുവേലി സ്ഥാപിക്കാൻ താൽപര്യമില്ലെന്ന്​ കർഷകർ ആരോപിക്കുന്നു. കാട്ടാനകളിൽനിന്ന്​ ആറളം ഫാമിനെ മോചിപ്പിക്കാൻ ഇനിയും വൈകിയാൽ ഫാം നഷ്ടസ്വപ്നങ്ങളുടെ കരിമ്പട്ടികയിലാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.