കുളപ്പുറത്ത് അഗ്നിബാധ

കുളപ്പുറത്ത് അഗ്നിബാധപയ്യന്നൂർ: കുളപ്പുറം വ്യവസായ എസ്​റ്റേറ്റിന്​ സമീപം പറമ്പിൽ തീപിടിച്ചു. പുല്ലും അടിക്കാടും നിറഞ്ഞ ഒന്നര ഏക്കറോളം സ്ഥലത്താണ് തീ പടർന്നത്. പയ്യന്നൂർ അഗ്നിരക്ഷാസേനയെത്തി തീയണച്ചു. സ്റ്റേഷൻ ഓഫിസർ ടി.കെ. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി തീയണച്ചത്. ഉടൻ തീയണച്ചതിനാൽ തൊട്ടടുത്ത പറമ്പുകളിലേക്ക് പടരുന്നത് ഒഴിവാക്കാനായി. പറമ്പിന് സമീപമുള്ള വൈദ്യുതി ലൈനിൽനിന്ന്​ ഷോർട്ട് സർക്യൂട്ട് മൂലം തീപൊരി വീണ് പടർന്നതാണെന്ന് കരുതുന്നു. ഫയർ ആൻഡ്​ റസ്‌ക്യൂ ഓഫിസർമാരായ ടി.വി. പ്രകാശൻ, കെ. ഉന്മേഷ്, പി.വി. സുമേഷ്, കെ. വിശാൽ, എ. സുധിൻ, ജി.എസ്. അനൂപ്, കെ.വി. ഗോവിന്ദൻ എന്നിവർ തീയണക്കാനെത്തി.------------------പി വെെ ആർ ഫയർ:: കളപ്പുറത്ത് അഗ്നിരക്ഷാസേന തീയണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.