ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

കൂത്തുപറമ്പ്: പാട്യം ഗ്രാമപഞ്ചായത്ത്, ചെറുവാഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് രോഗി ബന്ധുജന സംഗമവും ആരോഗ്യ പ്രവർത്തകർക്കുള്ള ആദരവും സംഘടിപ്പിച്ചു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.വി. ഷിനിജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ജി. അലൻ, പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൻ ടി. സുജാത, മുഹമ്മദ് ഫായിസ്, ഡോ. റിയാസ്, ഇ.എം.സി. മുഹമ്മദ്, കെ.കെ. വിനോദൻ, മധു മുല്ലോളി തുടങ്ങിയവർ സംബന്ധിച്ചു. രാജു എക്കാൽ, മേപ്പാടൻ രവീന്ദ്രൻ, ദിനേഷ് കൂടാളി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.