ഉഴുന്ന്, എള്ള് വിത്ത് വിതരണം

പയ്യന്നൂർ: കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവുമായി ചേർന്ന് നടപ്പാക്കുന്ന ഉഴുന്ന്, എള്ള് വിസ്തൃതി വ്യാപന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡൻറ് ടി. സുലജ നിർവഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ വി.എ. കോമളവല്ലി അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജയരാജ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.വി. സുധാകരൻ, എൻ. കാർത്യായനി, വി. അനു, കൃഷി ഓഫിസർ വി.വി. ജിതിൻ, കൃഷി അസി. എം.വി. രജനി എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ അമ്പത് ഏക്കർ വയൽഭൂമിയിൽ ഈ വർഷം ഉഴുന്ന് കൃഷി വ്യാപിപ്പിക്കും. ഉൽപാദന വർധനക്കൊപ്പം മണ്ണിന്‍റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും മെച്ചപ്പെടുത്തുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. തരിശായി കിടക്കുന്ന അഞ്ച് ഏക്കർ വയലിലാണ് ഇത്തവണ എള്ള് കൃഷിയിറക്കുന്നത്. അത്യുൽപാദന ശേഷിയുള്ളതും മൂപ്പ് കുറഞ്ഞതുമായ എൽ.ബി ജി-791 ഇനം ഉഴുന്ന് വിത്തും ടി.എം.വി 7 ഇനം എള്ള് വിത്തുമാണ് കർഷകർക്ക് ലഭ്യമാക്കുന്നത്. ---------------------------- പി.വൈ.ആർ കടന്നപ്പള്ളി: കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ ഉഴുന്ന്, എള്ള് വിത്ത് വിതരണോദ്ഘാടനം പ്രസിഡൻറ് ടി. സുലജ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.