സ്കൂൾ അടച്ച നടപടി പിൻവലിക്കണം -മാഹി ജോ. പി.ടി.എ

മാഹി: എസ്.എസ്.എൽ.സി, ഹയര്‍സെക്കൻഡറി വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്നും കേരള മാതൃകയില്‍ ഓഫ്​ലൈൻ ക്ലാസുകൾക്ക് അനുമതി നല്‍കണമെന്നും മാഹി സംയുക്ത അധ്യാപക രക്ഷാകര്‍തൃ സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജെ.സി.പി.ടി.എ പ്രസിഡൻറ് ഷാനിദ് മേക്കുന്ന് അധ്യക്ഷത വഹിച്ചു. ഉസ്മാൻ ജി.എച്ച്.എസ് പ്രധാനാധ്യാപകൻ എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജയതിലകൻ, ഷെർലി, ഷൈനി ചിത്രൻ, അഫില, പ്രദീപൻ, അഷിത ബഷീർ, രൂപേഷ്, ഷാഹിദ, പി.എം. ജയപ്രഭ, രസ്ന, ശ്രീജ ശ്രീനിവാസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സന്ദീവ് സ്വാഗതവും ട്രഷറർ ഷിബു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.